
r/KeralaSocialists

Today’s Victory Day, marking the defeat of fascism and Nazi Germany, we remember one of the most famous moments from newly liberated Berlin. The video shows Lydia Spivak, a young Red Army woman, dancing and directing traffic in front of the Brandenburg Gate.
(Sorry. I forgot how to use reddit for the earliest post and uploaded it as a textpost instead.)
തിരഞ്ഞെടുപ്പിന് മുന്നേയുള്ള മുന്നൊരുക്കങ്ങളിൽ കേരളത്തിലെ ഇടതു പക്ഷത്തെ ഏറെ വിഷമിപ്പിച്ച ഘടകം ഏത് എന്ന് വിലയിരുത്തുമ്പോൾ അത് രണ്ടു വർഗീയ ചേരികൾക്കിടയിൽ കൃത്യമായി ഒരു നിലപാട് സ്വീകരിക്കാനാണ് എന്ന് ബോധ്യപ്പെടും . Consolidation ഉണ്ടാവാം എന്ന ഭയത്തിൽ വോട്ട് ചോർച്ച തടയാൻ നടത്തിയ ഇടപെടലുകൾ സാരമായ പരിക്ക് തന്നെ ഏല്പിച്ചിട്ടുണ്ട്.
ശബരിമല വിധിയും അതിനോട് അനുബന്ധമായി നടന്ന മറ്റു വിവാദങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു എന്ന വ്യഖ്യാനങ്ങൾ വലത്പക്ഷ മാധ്യമങ്ങളും മറ്റ് വിഭാഗങ്ങളും സൃഷ്ടിച്ചമുതലാണ് കൃത്യമായ നിഷ്പക്ഷ സമീപനത്തിൽ നിന്ന് forcefully തന്നെ ഇടതുപക്ഷം മാറുന്നത്.ഇടതിന് ശബരിമല വിഷയങ്ങളിൽ ഒരു consistent secular line ഉണ്ടായിരുന്നു പക്ഷേ അത് politically costly ആക്കി മാറ്റിയെടുത്തു വലതു പക്ഷം.Court verdict (gender equality) പിന്തുടർന്നത് ideologically ഇടതിന്റെ ഭാഗം consistent ആണ്. പക്ഷേ political communication weak ആയിരുന്നു.
സംഗീതത്തിൽ സ്വരങ്ങൾക്കിടയിലെ നേർത്ത സുഷ്മ നാദങ്ങളെ (micro tones) പോലെ കൃത്യമായി എടുക്കേണ്ട നിലപാടുകൾക്ക് പകരം ഇടതു പക്ഷം നടത്തിയ ഇടപെടലുകൾ പക്ഷേ കാവി വർഗീയത അടർത്തി കൊണ്ട് പോവുന്ന വിഭാഗങ്ങളെ മാത്രം തടഞ്ഞു നിർത്താനുള്ള ശ്രമം എന്ന രീതിയിൽ കേന്ദ്രികരിക്കപ്പെട്ടു. ഫലം മുസ്ലിം വിഭാഗങ്ങളെ ഇരുട്ടിൽ നിർത്തുന്ന വിധമായി ചിത്രീകരിക്കപ്പെട്ടു.
സർക്കാർ തന്നെ മുൻകൈ എടുത്തു നടത്തിയ പ്രീണന രാഷ്ട്രീയ പരീക്ഷണം (It was a damage control politics) അയ്യപ്പ സംഗമം പോലെയുള്ള പരിപാടികൾ ഇടതു മൂല്യങ്ങൾക്ക് ചേർന്ന ഒന്നായിരുന്നില്ല എന്ന് തന്നെ വിലയിരുത്തണം. വലതുപക്ഷ സമാനമായ നിലപാടുകൾ ഇടതുപക്ഷം തന്നെ നടപ്പാക്കിയപ്പോൾ ഉണ്ടായ absence of actual left എന്ന അവസ്ഥ സുവർണാവസരമാക്കി മാറ്റിയത് കോൺഗ്രസ്സും VDയുമാണ്.
ഇടതുപക്ഷം ideologically തെറ്റല്ലാ , പക്ഷേ politically അത് proper communicate ചെയ്യാനും defend ചെയ്യാനും പറ്റാതെ defensive positioning എടുത്തത് പരാജയത്തിൽ ഒരു പ്രധാന ഘടകമാണ്.
ഇനി എന്ത് ?
പൂർണ്ണ നിഷ്പക്ഷത പ്രായോഗികമല്ലാ അത് moral clarity നഷ്ട്ടപെടുത്തും. അതിനാൽ ഇടതുപക്ഷത്തിന് വേണ്ടത് neutrality അല്ല പകരം വിശ്വാസയോഗ്യമായ നീതിപൂർണതയും (credible fairness) തത്വാധിഷ്ഠിത സ്ഥിരതയുമാണ് (principled consistency).
ഒരു സമൂഹത്തെ target ചെയ്യാതെ specific സംഭവങ്ങളെയും പ്രവർത്തനങ്ങളെയും address ചെയ്യുക.ഇത് clarity നൽകും.
Communication modernize ചെയ്യണം എന്നതാണ് ഇടതു നേതൃത്വം ചെയ്യണ്ട പ്രധാന മാറ്റം, അത് എത്രയും വേഗത്തിൽ പരിഹരിക്കേണ്ടതാണ് . പലപ്പോഴും വിഷയങ്ങൾ വിശദികരണം നൽകുന്നതിൽ പിന്നിൽ പോകുന്നു. അത് താഴെ തട്ടിൽ സാധാരണക്കാരായ മനുഷ്യരിലേക്ക് എത്തുന്നുണ്ടോ എന്നത് വേണ്ട രീതിയിൽ പരിശോധിക്കണം. യുവാക്കളെ കൂടുതലായി ഇക്കാര്യത്തിൽ ആശ്രയിക്കാൻ ഉള്ള ഒരു eco system രൂപപെടുത്തിയെടുക്കണം.
Communal debateൽ കുടുങ്ങാതെ Core narrative Material politicsൽ (ജോലി,വിദ്യാഭ്യാസം,ആരോഗ്യം,അസമത്വം) തന്നെ പൂർണമായി കേന്ദ്രികരിക്കുക.
ഉൾപാർട്ടി അച്ചടക്കം ശക്തമാക്കണം പാർട്ടിയിൽ നിന്ന് appeasement കാഴ്ച്ചപ്പാടുകൾ പൂർണമായി തന്നെ ഒഴിവാക്കണം.
എല്ലാ വർഗീയ പാർട്ടികളോട് യാതൊരു വിധ മൃദു സമീപനവും ഇനിയുള്ള കാലം വെച്ച് പൊറുപ്പിക്കേണ്ട മുസ്ലിം ലീഗ് ആയാലും ബിജെപി ക്രിസ്ത്യൻ സഭകളായാലും അവർക്കു സ്വാധീനമുള്ള മേഖലകളിൽ ഒരു യഥാർത്ഥ alternative ആയി ശക്തമായി വളരണം. Left ഈ മേഖലകളിൽ പോകേണ്ടത് communalism നേരിടാൻ അല്ല communalism പുറത്തുള്ള ഒരു രാഷ്ട്രീയ alternative നിർമ്മിക്കാൻ തന്നെയാണ് എന്ന് ജനത്തിൽ വിശ്വാസം ആർജ്ജിച്ചു എടുക്കണം. Short-termil ഇവിടങ്ങളിൽ ജയിക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും പ്രാദേശിക വിഷയങ്ങളിൽ കൂടുതലായി കേന്ദ്രിക്കുക വഴി വ്യാപകമായി തന്നെ ഇടതു പക്ഷത്തിനു ഗുണം ചെയ്യുക തന്നെ ചെയ്യും.
തോൽവിക്ക് കാരണമായ മറ്റു വിഷയങ്ങൾ ഒക്കെ തന്നെയും secondary ആയി മാത്രം കാണുന്നുള്ളൂ അതൊക്കെ തന്നെ തിരുത്താൻ എളുപ്പം ഇടതുപക്ഷത്തിനു കഴിയുക തന്നെ ചെയ്യും . കേരളത്തിൽ ഓഡിറ്റിംഗിന് വിധേയമാകുന്ന സംഘടനാപരമായ തെറ്റുകൾ തിരുത്താൻ കഴിയുന്ന ഏക രാഷ്ട്രീയ പാർട്ടി ഇപ്പോഴും ഇടതാണ്.
Source : Reductio Malayalam Instagram page. Full video is available on Youtube.