
u/Nallavanaayaunnni

Struggles of finding a job
Hi all . Some backstory before getting into the main part .
എൻജിനീയറിങ് കഴിഞ്ഞിട്ട് ഏകദേശം ഒരു രണ്ട് ആഴ്ച ആവുന്നതേ ഉള്ളൂ. ഇപ്പൊ 21 വയസ്സ്. അത്ര മോശമില്ലാതെ പഠിച്ചതിനാൽ ഒരു തരക്കേടില്ലാത്ത ജോലിയും എങ്ങനെയോ തരപ്പെടുത്തി . എന്നാൽ കമ്പനിയിൽ ഒരു 3 ,4 മാസത്തിന് ഉള്ളിൽ എങ്കിലും മാത്രമേ വിളിക്കുള്ളൂ എന്നാണ് കോളേജിലെ സീനിയേഴ്സ് വഴി അറിയാൻ കഴിഞ്ഞത് .
അപ്പൊ ഈ സമയം വെറുതെ വീട്ടിൽ ഇരിക്കണ്ടാ എന്ന് വിചാരിച്ച് ആണ് എന്തെങ്കിലും ജോലി ചെയ്യാം എന്ന് തീരുമാനിച്ചത്. ആദ്യം എന്തെങ്കിലും freelance ആയി നോക്കാം എന്ന് കരുതി. ഒരു ആഴ്ച അങ്ങനെ നോക്കി പക്ഷേ ഒന്നും അങ്ങട് ശരിയായില്ല. കൂടാതെ അഛനും പ്രായം ആയി വരുന്നു 60 വയസ് ആവാർ ആയി, സാമ്പത്തിക പരമായും അത്ര നല്ല കണ്ടീഷൻ അല്ല., അത് കൊണ്ട് തന്നെ വീട്ടിലും support ചെയ്യണ്ട സമയം ആയി എന്ന് കരുതുന്നു.
അങ്ങനെ അടുത്തുള്ള ഏതെങ്കിലും കടകളിൽ വല്ലതും പോയി നിൽക്കാം എന്ന് വിചാരിച്ച് ആണ് ഒരു അടുത്ത ബന്ധു വഴി ഒന്ന് ശ്രമിച്ച് നോക്കിയത് . അങ്ങനെ ഞാൻ എൻ്റെ resume ഇൻ്റെ ഒരു 5 കോപ്പി എടുത്ത് എല്ലാം തയ്യാറാക്കി. ആദ്യം ചെന്നത് ഒരു ഇലക്ട്രോണിക്സ് കടയിൽ ആയിരുന്നു.
മാനേജർ: എന്താണ് എൻജിനീയറിങ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് ഈ ഒരു ഫീൽഡിൽ ചേരാൻ തീരുമാനിച്ചത്?
ഞാൻ: "അത് ഞാൻ ഇപ്പൊ എൻജിനീയറിങ് കഴിഞ്ഞ് നിൽക്കയാണ്, അപ്പോ ജോലിക്ക് കേറുന്നതിന് മുന്നേ ഒരു 3,4 മാസം സമയം ഉണ്ട് .അപ്പൊ കുറച്ച് കാലം എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചു."
(ബന്ധു എൻ്റെയടുത്ത് കുറെ നിർബന്ധിച്ചതാണ് ജോലിയുടെ കാര്യം പറയണ്ട എന്ന്, പക്ഷേ എന്തോ ശുദ്ധഗതികാരനോ സത്യസന്ധത മൂത്തത് ഓ ആയ കാരണത്താൽ പറഞ്ഞ് പോയി.)
പാഠം 1: ഇതേപോലെ over സത്യസന്ധത കാണിച്ച് പണി വാങ്ങിക്കരുത് ( aa കടയിൽ ഒരു 15k around സാലറി ഉണ്ടെന്നാണ് കേട്ടത് 😭😭)
മാനേജർ: ഇവിടെ അങ്ങനെ 3 മാസത്തേക്ക് ഒന്നും ആളെ എടുക്കില്ല അങ്ങനെ ആണെങ്കിൽ കുറേ ആൾക്കാരെ ഇപ്പോ കിട്ടാൻ ഉണ്ട് , വെക്കേഷൻ ഒക്കെ അല്ലേ , മിനിമം ഒരു വർഷം എങ്കിലും വെച്ച് ആണ് എടുക്കാർ ഉള്ളത്.
+. A lecture on how sales is the superior profession , why all my marks and stuff are worthless 😂😬
കൂടാതെ മാനേജർ ചേട്ടൻ ഒരു ടിപ്പും കൂടി തന്നു. "അടുത്ത വേറെ ഏതെങ്കിലും കടയിൽ പോയി , 3 മാസത്തേക്കേ ഉള്ളൂ എന്ന് പറയാതെ ഒന്ന് ശ്രമിച്ച് നോക്കൂ എന്ന്" 🫡
Location 2: നാട്ടിൽ പുതുതായി ഒരു സൂപ്പർമാർക്കറ്റ് തുറന്നിരുന്നു. അപ്പൊ അവിടെ കൂടി ഒന്ന് നോക്കി.
കടയിൽ ചെന്നു. HR ഇനെ കണ്ടു. എൻ്റെ resume ഒന്ന് നോക്കി ഒരു ഫുൾ ചിരി ചിരിച്ചിട്ട് പറഞ്ഞു. എല്ലാ ടെക്നിക്കൽ സ്കിൽസ് ഉം ഉണ്ടല്ലോ 🤣 , ഇവിടെ അതിൻ്റെ ഒന്നും ആവശ്യമില്ല.
(Refer fig:1.1)
ബില്ലിംഗ് സെക്ഷൻ ഇൽ ആയിരിക്കും ജോലി.
മറ്റു വിശദാംശങ്ങൾ: രാവിലെ 9 മുതൽ രാത്രി 9 വരെ ജോലി. ട്രെയിനി ആയി കേറുന്നത് കൊണ്ട് പൈനായിരം രൂവ ശമ്പളം. മെയ് 15 ഇന് ആണ് ജോയിനിങ് ഡേറ്റ്.
ഇത് വീട്ടിൽ അറിയിച്ചപ്പോ അവിടെ ആർക്കും സമ്മതം ഇല്ല, ഞാൻ പക്ഷേ ഒന്ന് ശ്രമിച്ച് നോക്കിയാലോ എന്ന് വിചാരിക്കുന്നു.
What'd yall think ? Worth aano ?
എന്തായാലും ടൗണിൽ വരെ വന്നത് കൊണ്ട് മറ്റൊരു ഇലക്ട്രോണിക്സ് കടയിലും കയറി resume കൊടുത്തിട്ട് വന്നു. അവർ ഒരു വീക്ക് ഇൽ വിളിക്കും എന്നാണ് കേട്ടത്.
I have experience building websites and mobile apps for 2 years , i build websites with next js , and mobile apps using flutter,.
I'm a fresh engineering graduate and i have built a portfolio website for my professor who also happens to have an exporting company. Now that my degree is over and I have a few free months in my hand , i can build websites for yall . I'll dm my work if somebody's interested 😄.
Edit : She used this website to showcase the services on gulf food fest expo or something and i guess it helped to grab few clients too
I use next js and cloudflare for building.