u/Entharo_entho

▲ 45 r/TwoXKeralam+2 crossposts

Harassment Faced by Women in the Elite Circles of Kerala: A Letter Written by Sir C. P. to Sree Chithira Thirunal About Drunken Misconduct by Senior Officials (23 August, 1940)

> കഴിഞ്ഞ രാത്രി അത്താഴത്തിന്റെ അവസാനം ചീഫ് ജസ്റ്റിസും, മി. ചന്ദ്രശേഖരനും മി. ഗോപാലമേനനും മറ്റും മദ്യം തലയ്ക്കു പിടിച്ചു ബോധമറ്റ നിലയിലായിരുന്നു എന്ന വസ്തുത, ഇന്നലെ തിരുമനസ്സുമായി നടന്ന സംഭാഷണത്തിന്റെ തുടർച്ചയായി, ഞാൻ അവിടുത്തെ ശ്രദ്ധയിൽ പെടുത്തുകയാണ്.

> ചീഫ് ജസ്റ്റിസിന്റെ സംഭാഷണം അത്യുച്ചത്തിലുള്ളതും അന്തസ്സിനു നിരക്കാത്തതുമായി. പലരും അതു ശ്രദ്ധിച്ചു. ഗവൺമെന്റ്റിനു വലിയ നാണക്കേടായി. കൊട്ടാരത്തിലെ ചായ സത്കാരത്തിനും അത്താഴത്തിനും ചീഫ് സെക്രട്ടറിയെ ക്ഷണിച്ചില്ലെങ്കിലും തന്നെ ക്ഷണിച്ചെന്ന് ഉറക്കെ പലരും കേൾക്കെയാണ് ചീഫ് ജസ്റ്റിസ് വിളിച്ചുകൂവിയത്. കൊട്ടാരത്തിൽ നടക്കുന്ന യാതൊരു പരിപാടിക്കും അദ്ദേഹത്തെ ക്ഷണിക്കരുതെന്ന് കൃഷ്ണമൂർത്തിയോടു ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി മേലിൽ എന്റെ ഭാഗത്തുനിന്നും യാതൊരുവിധ സാമൂഹികമര്യാദയും അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല. ശ്രീമതി അന്നാ ചാണ്ടിയെക്കുറിച്ചും ആക്ഷപാർഹമായ ചിലത് അദ്ദേഹം ഉറക്കെ പറയുന്നതു കേട്ടു.

> മി. ചന്ദ്രശേഖരനാണെങ്കിൽ, സംഭാഷണത്തിൽ പങ്കുചേരാൻ വിമുഖത കാണിച്ച മിസ്സിസ് വാട്സിനാട് നിർബന്ധപൂർവ്വം, അത്യുച്ചത്തിൽ തമാശകൾ പറഞ്ഞത്, അവിടുന്നു കേട്ടിരിക്കും (തിരുമനസ്സിന്റെ പിറകിലാണല്ലോ അദ്ദേഹം ഇരുന്നിരുന്നത്). നാലാളുകൂടുന്ന സദസ്സിലേക്കു ക്ഷണിക്കപ്പെടാൻ യോഗ്യനല്ല അദ്ദേഹം; വിശേഷിച്ചും മദ്യം വിളമ്പുന്നുണ്ടെങ്കിൽ.

> മി. ഗോപാലമേനോനെ സംബന്ധിച്ചിടത്തോളം എന്റെ അനുഭവത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. വീര്യമേറിയ മദ്യം കഴിച്ചു ശീലമില്ലാത്തതുകൊണ്ടാണ് നിയന്ത്രണം വിട്ടതെന്നു തോന്നുന്നു.

> നമ്മുടെ ഉദ്യോഗസ്ഥന്മാരിൽ ബഹുഭൂരിപക്ഷത്തിനും മദ്യം അപകടകാരിയാണെന്നു കാണുന്നതിനാൽ വീര്യമുള്ള മദ്യം ഉപയോഗിച്ചു ശീലമുള്ള യൂറോപ്യന്മാർക്കൊഴികെ മറ്റാർക്കും മദ്യം വിളമ്പേണ്ടതില്ല എന്നൊരു നിയമമോ കീഴ് വഴക്കമോ ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

> ഈ മൂന്ന് ഉദ്യോഗന്ഥന്മാർക്കും ഞാൻ ഔപചാരികമായി കത്തെഴുതകയാണോ അതോ നേരിട്ടു സംസാരിക്കുകയാണോ വേണ്ടതെന്നതിനെക്കുറിച്ച് തിരുമനസ്സിലെ നിർദ്ദേശം പ്രതീക്ഷിക്കുന്നു.

Perpetrators

Justice Abraham Varghese - Chief Justice , Travancore High Court

Prof. C. V Chandrasekharan - Pro V.C, Kerala University . He was later appointed the President of the Education Reform Committee in 1943.

Prof. A. Gopala Menon- Director of Public Instruction, Travancore.

Victims

Justice Anna Chandy - the first female judge in India.

I am not sure about Mrs. Watts.

Source: Triumph and Tragedy in Travancore: Annals of Sir CP's Sixteen Years by Prof. A. Sreedhara Menon

reddit.com
u/Entharo_entho — 14 hours ago
▲ 100 r/Kerala

Do you remember Toms's political cartoons?

കരുണാകരനും നായനാരും ആയിരുന്നു പണ്ട് സ്ഥിരം ഇരകൾ. ടോംസിന് എന്നും എന്നും കാർട്ടൂൺ വരയ്ക്കാൻ ഉള്ള വക ഇപ്പോൾ ഉണ്ട്, ടോംസ് ഇല്ല 🙂‍↔️

u/Entharo_entho — 1 day ago

ആട് 3 ലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം രണ്ടു ടൈംലൈനുകളിലും ഉണ്ട്. അവർ തമ്മിലുള്ള ബന്ധങ്ങളും ഏറെക്കുറെ ഒന്നാണ്. കഥാപാത്രങ്ങൾ ടൈംലൈൻ മാറിപ്പോയിട്ടും പരിചയമുള്ള ആളുകൾക്ക് അവരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇതിന് ഒരു അപവാദം പത്മനാഭൻ രാജാവും ഷാജി പാപ്പൻ്റെ അമ്മച്ചിയും ആണ്.

അതിൻ്റെ അർത്ഥം പത്മനാഭന് തൻ്റെ അമ്മയെ ഓർമ ഇല്ലെന്നാണ്. പഴയ ടൈംലൈനിൽ രാജമാതാവായിരുന്ന അമ്മച്ചി വളരെ ചെറുപ്പത്തിൽ തന്നെ മലമ്പനിയോ വസൂരിയോ എലിപ്പനിയോ മറ്റോ വന്നു പരലോകം പൂകിയിരിക്കണം. ഒരു പക്ഷെ പ്രസവസമയത്ത് തന്നെ അണുബാധ ഉണ്ടായോ രക്തസ്രാവം കാരണമോ മരിച്ചു പോയതാവും. .

കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും അമ്മച്ചി ഈ ടൈംലൈനിൽ ജീവനോടെ ഇരിക്കുന്നത് കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ കേരളം നേടിയെടുത്ത ആരോഗ്യമേഖലയിലെ പുരോഗമനത്തെ ആണ് കാണിക്കുന്നത് 💪💪💪

u/Entharo_entho — 8 days ago

Iruvar (Tamil) - MGR and Karunanidhi

Mayasabha (Telugu web series) - Chandrababu Naidu and Y.S Rajasekhara Reddy

u/Entharo_entho — 14 days ago