ഒരു പെണ്ണുകാണൽ കഥ - another episode in my AM journey
കുറച്ച് മുൻപ് നടന്ന സംഭവം ആണ്.. ഓർത്തപ്പോ ഇവിടെ ഇട്ടേക്കാമെന്ന് വച്ചു..
അറേഞ്ച്ഡ് മാര്യേജ് മതിയെന്ന് നിർബന്ധം ഉള്ളത് കൊണ്ടല്ല, അത് മാത്രമേ നടക്കൂ എന്ന് വീട്ടുകാർക്ക് തോന്നിയ കാലം..
വീട്ടിൻ്റെ ഏകദേശം 100-150 km ചുറ്റളവിൽ ഉള്ള bakery പലഹാരം ഒക്കെ ഏതാണ്ട് try ചെയ്തു കഴിഞ്ഞു.. എന്നിട്ടും ഒന്നും സെറ്റ് ആവുന്ന ലക്ഷണം ഇല്ല..
എനിക്ക് ഇഷ്ടം ആവുമ്പോൾ പെണ്ണിന് ഇഷ്ടം ആവില്ല.. തിരിച്ച് ആവുമ്പോൾ ജ്യോത്സ്യൻ / പെണ്ണിൻ്റെ വഴിയേ പോയ ബന്ധു yellow card കാണിക്കും..
അങ്ങനെ പോവുമോ ചെങ്ങന്നൂർ നിന്ന് ഒരു alliance വന്നു.. നല്ല കുട്ടി, വീട്ടുകാർ, ഒരു ബ്രദർ abroad.. എല്ലാം കൊണ്ടും പ്രതീക്ഷയുടെ മൊട്ടുകൾ വിരിഞ്ഞു.. പോയി കണ്ട് കളയാം എന്നായി വീട്ടുകാർ..
അങ്ങനെ രാവിലെ 5 മണിക്ക് സ്ഥിരം ടീം ഇറങ്ങി വീട്ടിൽ നിന്ന്.. രാഹു കാലത്തിന് മുൻപ് പെണ്ണിൻ്റെ വീടിൻ്റെ പടിവാതിൽ കേറി.. ഹാവൂ, phase 1 completed..
ചായ വന്നു, കൂടെ വീട്ടിൽ ഉണ്ടാക്കിയ അച്ചപ്പം, മുറുക്ക്.. അങ്ങനെ ചെറു സംസാരം ഒക്കെ ആയി.. ഇടക്ക് പെണ്ണിൻ്റെ അച്ഛൻ പറഞ്ഞു, ഇനിയിപ്പോ അവർ സംസാരിക്കട്ടെ..
ഞങ്ങൾ രണ്ടും ബാൽക്കണിയിലേക്ക് വന്നു.. ചെറിയ ചാറ്റൽ മഴ പുറത്ത്.. ആഹാ, ambience സെറ്റ്.. ഞാൻ മനസ്സിൽ പറഞ്ഞു..
ഇവിടൊക്കെ ഭയങ്കര ട്രാഫിക് ആണല്ലേ.. ഞാൻ ഒരു icebreaker ഇട്ടു..
"Aey, ഇതൊക്കെ normal അല്ലേ.. എനിക്ക് ഇഷ്ടം ട്രാഫിക് ഉള്ള സ്ഥലത്ത് ഡ്രൈവ് ചെയ്യാൻ ആണ്.. മനു nervous ആകുമോ ട്രാഫിക് ഉണ്ടേൽ?"
മുൻപ് കായംകുളത്ത് പോയി പെണ്ണ് കണ്ടപ്പോ ചെസ്സ് കളിക്കാൻ അത്ര അറിയില്ലെന്ന് പറഞ്ഞു കുളം ആയ experience ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു - ഏയ്, actually എനിക്കും അതാ ഇഷ്ടം..
ആൾക്ക് അത്ര convincing ആയില്ല എന്ന് തോന്നി ചിരി കണ്ടപ്പോൾ.. എൻ്റെ confidence പകുതി ആയി..
എന്നാലും പതിയെ മറ്റു ചില കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഒന്ന് cool ആക്കി scene..
അങ്ങനെ സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു..
"Cooking ഇഷ്ടമാണോ?"
"അതെ.. YouTube നോക്കി പുതിയ dishes try ചെയ്യും.."
അത് കേട്ടപ്പോ വീട്ടിൽ അമ്മയുടെ മുഖം എൻ്റെ മനസ്സിൽ തെളിഞ്ഞു.. "ഈശ്വരാ, finally ഒരാൾ kitchen ഏറ്റെടുക്കും.."
ഞാൻ over excitement പുറത്തു കാണിക്കാതെ തല കുലുക്കി mature ആയി ഇരുന്നു..
പിന്നെ ആൾ ചോദിച്ചു..
"മനുവിന് hobbies എന്തൊക്കെയാ?"
ഈ ചോദ്യം എപ്പോഴും tricky ആണ്.. കാരണം എൻ്റെ actual hobbies എന്ന് പറഞ്ഞാൽ DC books സ്റ്റോറിൽ പോയി വെറുതെ ബുക്ക് മറിച്ചു നോക്കിയിട്ട് വരുന്നതും YouTubeൽ 'Top 10 haunted places in kerala' കാണലും ആണ്..
അതുകൊണ്ട് ഞാൻ safe answer ഇട്ടു..
"Driving, music, short trips.."
"Wow.. solo trips പോവാറുണ്ടോ?"
"Oh yes.. actually I like it very much.."
സത്യം പറഞ്ഞാൽ ചെന്നൈ വരെ പോയിട്ടുള്ളത് company induction training നാണ്.. അത് solo trip categoryൽ കൂട്ടാമോ എന്നറിയില്ല..
അങ്ങനെ നല്ല flowയിൽ conversation പോകുമ്പോഴാണ് താഴെ നിന്ന് എൻ്റെ അമ്മയുടെ ചിരി കേട്ടത്..
അമ്മ comfortable ആയാൽ over comfortable ആവും.. അപ്പോൾ എന്തെങ്കിലും dangerous topic തുറന്നിട്ടുണ്ടാവും..
5 മിനിറ്റ് കഴിഞ്ഞ് പെണ്ണിൻ്റെ അമ്മ മുകളിലേക്ക് വന്നു പറഞ്ഞു..
"മോനെ, താഴെ വരൂ.."
ഞാൻ മനസ്സിൽ പറഞ്ഞു.. ഇത്ര പെട്ടെന്ന് family round 2 ആണോ..
മുഖത്ത് ഉള്ള എൻ്റെ പ്രതീക്ഷയുടെ ചിരി പൊത്തിപ്പിടിച്ച് താഴെ ചെന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു strange silence..
അച്ഛൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു.. ആ ചിരി കണ്ടപ്പോ തന്നെ ഒരു റെഡ് ലൈറ്റ് കത്തി..
പിന്നെ വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറിയ ശേഷം ആണ് കാര്യം പുറത്തുവന്നത്..
സംസാരത്തിനിടയിൽ എൻ്റെ അമ്മ casually ചോദിച്ചത്രേ..
"മോളെ, cooking ഒക്കെ അറിയാമല്ലോ അല്ലേ?"
അതിന് പെണ്ണിൻ്റെ അമ്മ proudly പറഞ്ഞത്..
"അയ്യോ ചേച്ചി, ഇവൾ kitchenൽ കയറില്ല.. gas പോലും പേടിയാണ്.. Swiggy ഉണ്ടല്ലോ ഇപ്പോ.. അവൾക്ക് അതാ ഇഷ്ടം.."
അമ്മയുടെ മുഖം അവിടെ വച്ച് തന്നെ CM സ്ഥാനം പോയ അഖിലേന്ത്യാ പ്രസിഡണ്ട് പോലെ ആയത്രേ..
പക്ഷെ climax അതല്ല..
വീട്ടിൽ എത്തിയ ശേഷം broker അങ്കിൾ വിളിച്ചു..
"എന്തായി? മുന്നോട്ട് പോവാമോ?"
broker അങ്കിൾ ഒരു sigh ഇട്ട് പറഞ്ഞു..
"Actually പെണ്ണിൻ്റെ sideൽ ഒരു ചെറിയ concern ഉണ്ട്.."
ഞാൻ മനസ്സിൽ പറഞ്ഞു.. ദൈവമേ, ജാതകം ആണോ, ശമ്പളം ആണോ, height ആണോ..
അല്ല..
"മനു സംസാരിക്കുന്ന ഇടക്ക് രണ്ട് മൂന്നുവട്ടം 'actually' പറഞ്ഞു.. അതുകൊണ്ട് അല്പം over corporate feel ഉണ്ടെന്ന് കുട്ടിക്ക് തോന്നി.. vibe ഇല്ലാത്രേ.."
വീണ്ടും എൻ്റെ കറൻ്റ് പോയി..
അന്ന് മുതൽ ഞാൻ പെണ്ണ് കാണാൻ പോകുമ്പോൾ HR round പോലെ prepare ചെയ്തു പോകും.. do's and don'ts..
Bakery ഐറ്റംസ് പിന്നേം ഒരുപാട് മുന്നിൽ വന്നു..
പക്ഷെ ഇന്നും traffic കാണുമ്പോൾ അമ്മ ചോദിക്കും..
"മനു nervous ആകുമോ?" 😌
"അമ്മേ..!!"